ന്യൂഡൽഹി: ജന്തർ മന്ദർ സീസൺ 2 ഉടൻ ഉണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഇൻസ്റ്റഗ്രാമിലൂടെ നിരവധി യുവാക്കൾ രണ്ടാംഘട്ട പ്രതിഷേധങ്ങളെ കുറിച്ച് ചോദിക്കുന്നുണ്ടെന്നും അവർക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിന്റെ തുടർച്ചയായിരിക്കും ഇതെന്നാണ് അഭിജീത് ദീപ്കെ നൽകുന്ന സൂചന.
അടുത്തിടെ ഉത്തർപ്രദേശിലെ ഹമീർപൂരിൽ ഗതാഗത യോഗ്യമായ റോഡിനായി സ്കൂൾ വിദ്യാർത്ഥികളും മാതാപിതാക്കളും നടത്തിയ പ്രതിഷേധത്തിന് അഭിജീത് ദീപ്കെ പൂർണ്ണപിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പരിഹരിക്കപ്പെടേണ്ട അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി ഇന്നും കുട്ടികൾക്ക് തെരുവിൽ ഇറങ്ങേണ്ടി വരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയത്.
അതേസമയം, ഡൽഹിയിൽ സിജെപി യോഗം ചേരുന്നതിനായി ഹാൾ ബുക്ക് ചെയ്യാൻ വളരെയേറെ ബുദ്ധിമുട്ടിയതായി അഭിജീത് ദീപ്കെ പറഞ്ഞു. മുകളിൽ നിന്നുള്ള സമ്മർദ്ദമുള്ളതിനാൽ ഹാൾ നൽകാനാകില്ലെന്ന് പല ഉടമകളും അറിയിച്ചതായും ഒടുവിൽ ലഭിച്ച ഹാളിന്റെ ഉടമയ്ക്ക് നേരെ ഭീഷണി ഉയർന്നതായും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ യുവാക്കളെ ബിജെപി ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ നീക്കങ്ങളെന്നും എന്നാൽ ഇത്തരം ഭീഷണികൾ കൊണ്ട് തങ്ങളെ തളർത്താൻ കഴിയില്ലെന്നും ദീപ്കെ വ്യക്തമാക്കി. യുവാക്കളുടെ പ്രശ്നങ്ങളും പ്രതിഷേധങ്ങളും ഉയർത്തിക്കാട്ടി രാഷ്ട്രീയത്തിൽ സജീവമാകാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നാണ് ലഭിക്കുന്ന സൂചന.
Cockroach Janata Party founder Abhijit Deepke announced "Jantar Mantar Season 2" protests soon, responding to youth inquiries on Instagram. Deepke alleged significant difficulty booking a hall for a CJP meeting in Delhi, attributing it to external pressure and threats, which he described as evidence of the ruling party's fear of youth. CJP aims to actively engage in politics by raising youth issues.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |