
ചെന്നൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അർജുന. ഭാവിയിൽ ദക്ഷിണേന്ത്യയിൽ നിന്ന് പ്രധാനമന്ത്രി വരണമെന്നും പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തമിഴ്നാട് നിയമസഭയിൽ മണ്ഡല പുനർനിർണയത്തിനെതിരായ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ആധിപത്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം കോൺഗ്രസും ബിജെപിയും തമ്മിലുള്ളതല്ല, മറിച്ച് സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരം ഉയർത്തിപ്പിടിക്കുന്നതിനാണ്. ഉത്തരേന്ത്യൻ ആധിപത്യത്തിന് കീഴിൽ അകപ്പെടാതിരിക്കാനാണെന്നും മന്ത്രി വ്യക്തമാക്കി.
പാർലമെന്റിൽ തമിഴ്‌നാടിന് മതിയായ പ്രാതിനിധ്യമില്ലാത്തതിനാലാണ് നീറ്റ് , ജിഎസ്ടി , പൗരത്വ ഭേദഗതി നിയമം തുടങ്ങിയവ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് മൊത്തം സീറ്റുകളിൽ 50 ശതമാനം വർദ്ധനവുണ്ടായാൽ പോലും തമിഴ്നാടിന് യാതൊരു ഗുണവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ സംസ്ഥാനത്തെ 39 എംപിമാരും ഇതിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും സഭയിൽ നിന്ന് ഇറങ്ങിപ്പോകാതെ ബില്ലിനെതിരെ വോട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി എംഎൽഎ ഭോജരാജൻ രംഗത്തെത്തി. മണ്ഡല പുനർനിർണയത്തിനെതിരെയുള്ള പ്രമേയം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നഗരവൽക്കരണവും ജനസംഖ്യാവർദ്ധനവും കണക്കിലെടുക്കുമ്പോൾ മണ്ഡലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വാദിച്ചു.
Two women were arrested in Thrissur for allegedly cheating a housewife by promising to remove a “serpent curse.” They reportedly took around 6.5 sovereigns of gold jewellery and cash from her. The accused are Sujatha (28) of Vemballur and Roja (43) of Pappinivattom.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |