SignIn
Kerala Kaumudi Online
Wednesday, 12 August 2026 1.53 AM IST

ഇന്ത്യയിലെ ഏറ്റവും വലിയ മുണ്ടുകളം ഒരുക്കി രാംരാജ് കോട്ടൺ

mundukalam

കൊച്ചി: ഇത്തവണ ഓണം കളറാക്കാൻ മുണ്ടുകളുടെ വൈവിധ്യമാർന്ന ശ്രേണിയൊരുക്കിയ രാംരാജ് കോട്ടൺ ഇന്ത്യയിലെ ഏറ്റവും വലിയ 'മുണ്ടുകളം' ഒരുക്കി ഓണത്തിന്റെ വരവറിയിച്ചു. ആയിരം ചതുരശ്ര അടി വലുപ്പത്തിൽ കൊച്ചി ഫോറം മാളിൽ ഒരുക്കിയ മുണ്ടുകളം കാണികൾക്ക് കൗതുകമായി. ഓണപ്പൂക്കളത്തെ മാതൃകയാക്കി തയ്യാറാക്കിയ വമ്പൻ മുണ്ടുകളം മുണ്ടുകളോടുള്ള മലയാളികളുടെ അടങ്ങാത്ത അഭിനിവേശം വിളിച്ചോതുന്നതാണ്. ഏതു പ്രായക്കാർക്കും വിവിധ സ്റ്റൈലിൽ, എല്ലാ ആഘോഷങ്ങൾക്കും യോജിച്ച രാംരാജിന്റെ എണ്ണമറ്റ ഓണം മുണ്ടുകളുടെ പ്രദർശനം കൂടിയായി മുണ്ടുകളം. നൂറുകണക്കിനാളുകളാണ് മുണ്ടുകളം കാണാനെത്തിയത്.

പൂക്കളത്തിന്റെ അതേ ആവേശത്തിൽ മുണ്ടുകളും ആഘോഷിക്കപ്പെടണം എന്ന ചിന്തയാണ് 'മുണ്ടുകളം' തയ്യാറാക്കാൻ പ്രചോദനമായതെന്ന് രാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനുമായ കെ.ആർ.നാഗരാജൻ പറഞ്ഞു. രാംരാജ് കോട്ടണിന്റെ ഓണം കളക്ഷനുകളിലെ എണ്ണമറ്റ ഡിസൈനുകൾ, നിറങ്ങൾ, നെയ്ത്ത് എന്നിവയ്ക്കുള്ള ട്രിബ്യൂട്ട് കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMRAJ KOTTON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360