SignIn
Kerala Kaumudi Online
Saturday, 25 July 2026 4.03 PM IST

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയ്ക്ക് തൊട്ടുമുൻപ് ജന്ദർമന്തറിൽ സംഘർഷം: പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി

clash
വിദ്യാർത്ഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർ‌മേന്ദ്ര പ്രധാന്റെ രാജിയ്ക്ക് തൊട്ടുമുൻപ് ജന്തർ മന്തറിൽ സംഘർഷം. പ്രതിഷേധക്കാരും പൊലീസും തമ്മിലാണ് ഏറ്റമുട്ടിയത്. സംഘ‌ർഷത്തിൽ നിരവധി പൊലീസുകാർ‌ക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റതായാണ് വിവരം.

കേന്ദ്ര സർക്കാരുമായി കോക്രോച്ച് ജനതാ പാർട്ടി നടത്തിയ രണ്ടാം ഘട്ട ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയത്. ഡൽഹിയ്ക്ക് പുറമെ കൊൽക്കത്ത, മുംബയ്, പൂനെ, പട്ന തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.

അതേസമയം, വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രധാൻ രാജികത്തയച്ചു.

English Summary

Violence broke out at Jantar Mantar in New Delhi as police and protesters clashed during a demonstration. The confrontation turned physical, leaving several people injured. Authorities intervened to disperse the crowd, and the situation was later brought under control. The cause of the protest and the extent of the injuries were not immediately clear.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET QUESTION PAPER LEAK, PROTEST, POLICE STUDENT CLASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360