SignIn
Kerala Kaumudi Online
Saturday, 25 July 2026 4.55 PM IST

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധം: വിദേശ ഫണ്ട് ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

cjp-protest
സിജെപി സമരം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ന് ഡൽഹിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളിന്റെ പ്രതികരണം.

വിഷയത്തിൽ പങ്കുവയ്ക്കാൻ തന്റെ പക്കൽ വിവരങ്ങളൊന്നുമില്ലെന്നാണ് രൺധീർ ജയ്സ്വാളിന്റെ പ്രതികരണം. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ജൂൺ ആറിനാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക് ജൂൺ 28ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ജൂലായ് 23നാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അതിപ്പോൾ സംഭവിക്കുകയും ചെയ്തു. പാറ്റകൾക്ക് മുമ്പിൽ കേന്ദ്രം അടിയറവ് വക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

പ്രതിഷേധത്തിന് പരിഹാരം വേണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അത് ധർമേന്ദ്ര പ്രധാന്റെ രാജി മാത്രമാണെന്ന് സിജെപി നേതാവ് അഭിജീത് ദിപ്‌കെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കില്ലെന്നും, ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്തുമെന്നും, നീറ്റ് പരീക്ഷാ വിവാദത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കുമെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്.

English Summary

India's Ministry of External Affairs spokesperson stated he has no information regarding alleged foreign funding for protests over the NEET exam paper leak. The demonstrations, initiated by CJP founder Abhijeet Dipke, escalated with Sonam Wangchuk's hunger strike, demanding the education minister's resignation. The article states this resignation subsequently occurred, with Wangchuk ending his fast after government assurances.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP PROTEST, LATESTNEWS, BJP, CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360