SignIn
Kerala Kaumudi Online
Friday, 24 July 2026 10.01 PM IST

ചോദ്യപേപ്പർ ചോർച്ച: എൻടിഎയിൽ കടുത്ത നടപടിയുമായി കേന്ദ്രം,​ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

READ ENGLISH VERSION
cjp
ന്യൂഡൽഹിയിലെ സിജെപി സമരം

ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചുപണിയുമായി കേന്ദ്രം. ഇതിന്റെ ഭാഗമായി എൻ.ടി.എയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. പുറത്താക്കിയ ഉദ്യോഗസ്ഥരിൽ ചിലർക്കെതിരെ നിയമ നടപടികൾക്കും സാദ്ധ്യതയുള്ളതായാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ ഇവരുടെ ചുമതലകളെയോ പദവികളെയോ സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

ചോദ്യപേപ്പർ ചോർച്ച പൂർണമായും തടയുന്നതിനായി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഔട്ട്‌സോഴ്സിംഗ് സംവിധാനത്തിലും നിർണായക മാറ്റങ്ങൾ വരുത്താനാണ് സർക്കാർ തീരുമാനം. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുക എന്നതിനായിരിക്കും പ്രഥമ പരിഗണന. ചോദ്യപേപ്പർ കേസുകൾ വേഗത്തിൽ തീർ‌പ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എൻ.ടി.എയിൽ വൻ അഴിച്ചുപണി വന്നിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളും ഫെലോഷിപ്പ് പരീക്ഷകളും നടത്തുന്നതിനായി 2017ലാണ് കേന്ദ്രസർക്കാർ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി,​എ)​ രൂപീകരിച്ചത്. നീറ്റ് കൂടാതെ ജെ.ഇ.ഇ മെയിൻ,​ സി.യു.ഇ.ടി തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരുപതോളം ദേശീയതല പരീക്ഷകൾ നടത്തുന്നത് എൻ.ടി,​എ ആണ്. ഒരുമാസത്തിനരം പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നാണ് സൂചന.

English Summary

Following nationwide protests over the NEET question paper leak, the Central government has initiated a major overhaul of the National Testing Agency. Forty-seven NTA officials have been dismissed, with potential legal action against some. The government plans significant changes to outsourcing systems to enhance exam transparency and security, aligning with Prime Minister Modi's call for strict measures. New directives are expected within a month.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NTA, NEET EXAM, NTA PAPER LEAK, NATIONAL TESTING AGENCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360