ബംഗളൂരു: ഐപിഎൽ മത്സരത്തിനിടെ വിരാട് കൊഹ്‌ലിയുമായുള്ള പിണക്കത്തെക്കുറിച്ച് മൗനം വെടിഞ്ഞ് ഓസീസ് ക്രിക്കറ്റ് താരം ട്രാവിസ് ഹെഡ്. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിന് ശേഷം കൊഹ്‌ലി ട്രാവിസ് ഹെഡിന് ഹസ്തദാനം നൽകാതെ മടങ്ങിയത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹെഡ്. മൈതാനത്ത് ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണെന്നും, താനും കൊഹ്‌ലിയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഹെഡ് വ്യക്തമാക്കി. കോഡ് സ്‌പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇതിൽ ഒത്തുതീർപ്പാക്കാൻ മാത്രം ഒന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്താണോ സംഭവിച്ചത് അത് തന്നെയാണ് കാര്യം, അത്രയേയുള്ളൂ. മത്സരം എങ്ങനെയെക്കൊ മുന്നോട്ടുപോയി എന്നതിലോ അവിടെ നടന്ന കാര്യങ്ങളിലോ അത്ഭുതപ്പെടാനൊന്നുമില്ല. വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നു.'- ഹെഡ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം നടന്നതായി ഹെഡിന്റെ ഭാര്യ ജെസിക്ക ഡേവീസ് വെളിപ്പെടുത്തിയിരുന്നു. സൈബർ ആക്രമണങ്ങളിൽ കുടുംബത്തിന് വിഷമമുണ്ടാക്കിയെന്നും അവർ വ്യക്തമാക്കിയിരുന്നു.
'ജെസിക്കയ്ക്കും എനിക്കും കാര്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്നാണ് കരുതുന്നത്. നമ്മൾ ജീവിക്കുന്ന ലോകം ഇങ്ങനെയാണ്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവൾ മിടുക്കിയാണ്. എന്നാൽ ഈ രീതിയിലുള്ള പുകിലുകളൊന്നും ശീലമില്ലാത്ത ഞങ്ങളുടെ കുടുംബത്തിലുള്ള മറ്റുള്ള ആളുകളിലേക്ക് കാര്യങ്ങൾ എത്തിയത് പ്രശ്നമായി. കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ആളുകൾ ഇതൊക്കെ മറന്നേക്കും. അവൾ ഇതൊക്കെ വളരെ നന്നായിത്തന്നെ കൈകാര്യം ചെയ്തു. എന്നാൽ കുടുംബത്തിലുള്ളവർക്ക് ഇത് ബുദ്ധിമുട്ടായതും, ആളുകൾ ഈ വിഷയത്തെ ഏത് രീതിയിലാണ് കണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കൈകാര്യം ചെയ്യാൻ പ്രയാസപ്പെട്ടത്,'- ട്രാവിസ് ഹെഡ് കൂട്ടിച്ചേർത്തു.
ustralian cricketer Travis Head has finally addressed the controversy surrounding his alleged rift with Virat Kohli during an IPL match between Sunrisers Hyderabad and Royal Challengers Bengaluru at the Uppal Stadium.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |