SignIn
Kerala Kaumudi Online
Monday, 12 October 2026 1.08 AM IST

ഡൽഹി പ്രതിഷേധം: യു.എൻ വിമർശനം അനാവശ്യമെന്ന് ഇന്ത്യ

delhi

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധക്കാർക്കെതിരെ നടന്ന പൊലീസ് നടപടികളിൽ യു.എൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസ് (ഒ.എച്ച്.സി.എച്ച്.ആർ) നടത്തിയ പരാമർശങ്ങൾ അനാവശ്യമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അംഗീകരിക്കാനാവാത്ത ഇടപെടലാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും മാദ്ധ്യമങ്ങളും അടക്കം അതു സംരക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ഈ അവകാശം പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് വിധേയമാണ്. നിയമപാലകർ നിയമമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പരാതികൾ പരിഹരിക്കാൻ കോടതികളെ സമീപിക്കാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മാനിക്കണമെന്നും ഏകപക്ഷീയമായി തടങ്കലിലാക്കിയവരെ ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്നും യു.എൻ മനുഷ്യാവകാശ വിഭാഗം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI, DELHI PROTEST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360