
ന്യൂഡൽഹി:മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്നും രാജ്യവ്യാപകമാക്കുമെന്നും സി.ജെ.പി.
പ്രവർത്തകരോട് ഡൽഹിയിൽ തുടരാനും സി.ജെ.പി
ആഹ്വാനം ചെയ്തു. വക്താവ് സൗരവ് ദാസ്, നേതാവ് അശുതോഷ് റങ്ക, അഭിഷേക് റാഥി, എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷിഘോഷ്, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാംഗ് എന്നിവർ ഡൽഹി പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സമരം വ്യാപിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സമരം നിറുത്തുമെന്ന് കോടതിയിൽ ഉറപ്പുനൽകിയിട്ടില്ലെന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെയും എക്സിൽ കുറിച്ചിരുന്നു.
ഗ്യാനേഷ് കുമാർ ഒന്നാംനമ്പർ രാജ്യദ്രോഹിയാണെന്നും രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനാലാണോ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സംരക്ഷിക്കുന്നതെന്നും സൗരവ് ദാസ് ചോദിച്ചു.
2024ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അദ്ദേഹത്തിന് എന്തെങ്കിലും അറിയാമോ? ഇപ്പോഴത്തെ സംവിധാനം മോദിയുടെയും ഷായുടെയും സേവനത്തിനാണ് പ്രവർത്തിക്കുന്നത്. വിമാനത്തിലെ കസ്റ്റഡിയിലെടുക്കൽ തട്ടിക്കൊണ്ടുപോകലിന് തുല്യമാണ്. കസ്റ്റഡിയിലാക്കിയതിന്റെ കാരണം രേഖാമൂലം അറിയിക്കുകയോ, മൊബൈൽഫോണുകൾ പിടിച്ചെടുത്തതിന് രേഖ നൽകുകയോ ചെയ്‌തില്ല. അഭിഭാഷകനെ കാണാൻ അനുവദിച്ചില്ല.
24മണിക്കൂറിലേറെ ഫോണുകൾ കൈവശം വച്ച പൊലീസ് വിവരങ്ങൾ പകർത്തുകയോ കൃത്രിമം നടത്തുകയോ ചെയ്തിരിക്കാം, ഹാക്ക് ചെയ്‌തിരിക്കാം. രാജ്യം അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലാണ്. പ്രതിഷേധക്കാർക്ക് പ്രശ്നങ്ങൾ സർക്കാരിനുമുന്നിൽ അവതരിപ്പിക്കണം. അല്ലാതെ പിന്മാറില്ല. പൗരന്മാരോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യുന്നതായും സൗരവ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |