SignIn
Kerala Kaumudi Online
Monday, 12 October 2026 1.08 AM IST

പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: ശനിയാഴ്‌ച ഡൽഹിയിൽ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ 20 ലധികം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌ത് ഡൽഹി പൊലീസ്. ക്രമസമാധാന ലംഘനം, സർക്കാർ ജോലി തടസ്സപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഇന്നലെ ഡൽഹിയിലുടനീളം 30,000ൽ അധികം പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്ന്യസിച്ചിരുന്നു.

ഡൽഹിയുടെ അതിർത്തികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, ബസ് സ്റ്റാന്റുകൾ എന്നിവടങ്ങളിലെ സുരക്ഷ തുടരുന്നു. ഡൽഹി പൊലീസിനെ സഹായിക്കാൻ കേന്ദ്ര സായുധ സേനയുടെ (സി.എ.പി.എഫ്) 120-ലധികം കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. ജോയിന്റ് കമ്മീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവരുടെ നേതൃത്വത്തിൽ ന്യൂഡൽഹിയെ 20 സോണുകളായി തിരിച്ചാണ് സുരക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360