SignIn
Kerala Kaumudi Online
Thursday, 08 October 2026 8.43 AM IST

നടൻ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

nana-patekar
Nana Patekar

പനാജി: പ്രശസ്‌ത നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. ഇന്ന് രാവിലെ ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നാനാ പടേക്കറെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുലർച്ചെ 5.20ന് അന്ത്യം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

തമിഴ്, ഹിന്ദി, മറാത്തി സിനിമകളിൽ അഭിനയിച്ച നാനാ പടേക്കറിന് മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തങ്ങളിലും പങ്കാളിയായിരുന്നു. 2013ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

മഹാരാഷ്ട്രയിലെ കർഷകരുടെ ആത്മഹത്യയും വൻ വരൾച്ചയും കണ്ട് അദ്ദേഹം 2015ൽ നാം ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. 'പരിന്ദ', 'അങ്കുഷ്', 'ക്രാന്തിവീർ', ' അഗ്നി സാക്ഷി', 'അബ് തക് ഛപ്പൻ', 'നടസമ്രാട്ട്', വെൽക്കം' തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ വൻ ജനപ്രീതി നേടി. നടൻ രജനികാന്തിനൊപ്പം 'കാല' എന്ന തമിഴ് ചിത്രത്തിലും നാനാ പടേക്കർ അഭിനയിച്ചിട്ടുണ്ട്.

1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർത്ഥ പേര്. നീലകണ്ഠി പടേക്കറാണ് ഭാര്യ. മകൻ - മൽഹാ‌ർ പടേക്കർ.

English Summary

Veteran actor Nana Patekar died at the age of 75 after suffering a severe cardiac arrest at his residence in Goa. He was found unconscious and rushed to a nearby hospital, where doctors could not revive him. Patekar was a prominent actor in Hindi and Marathi cinema and was honoured with the Padma Shri in 2013.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANA PATEKAR, NANA PATEKAR DEATH, NANA PATEKAR DIES, BOLLYWOOD ACTOR NANA PATEKAR, NANA PATEKAR GOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360