SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

പരസ്യ പ്രചാരണം തീർന്നു; ഹരിയാന നാളെ ബൂത്തിൽ

e

ന്യൂഡൽഹി: ഹരിയാനയിൽ 90 അംഗ നിയമസഭയിലേക്ക് നാളെ ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്താൻ ബി.ജെ.പിയും ഒരു ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസും നേർക്കുനേർ പോരാടുന്നു. മത്സരം കൊഴുപ്പിക്കാൻ ആംആദ്‌മി പാർട്ടിയും ഐ.എൻ.എൽ.ഡി-ബി.എസ്.പി, ജെ.ജെ.പി-ആസാദ് സമാജ് പാർട്ടി സഖ്യങ്ങളും. 20,629 ബൂത്തുകൾ സജ്ജീകരിച്ചു.
ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസിനായി രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ വാശിയേറിയ പ്രചാരണമാണ് നടന്നത്. മോദി മുൻ കോൺഗ്രസ് സർക്കാരുകളുടെ അഴിമതി, പ്രീണനം, കുടുംബ രാഷ്ട്രീയം എന്നിവ ഉയർത്തി ആക്രമിച്ചു. കോൺഗ്രസിനെ ദളിത് വിരുദ്ധ പാർട്ടിയായും വിശേഷിപ്പിച്ചു. ഇരട്ട-എൻജിൻ സർക്കാരിന്റെ നേട്ടങ്ങൾ തുടരാൻ ബി.ജെ.പിയെ ജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.വിലക്കയറ്റം, തൊഴിലില്ലായ്‌മ, സംവരണം, വരുമാനം തുടങ്ങിയ വിഷയങ്ങളാണ് കോൺഗ്രസ് പ്രയോഗിച്ചത്.

ഇന്നലെ കോൺഗ്രസിനായി രാഹുൽ ഗാന്ധി, മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, ബി.ജെ.പിക്കായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ജെ.ജെ.പിക്കായി ദുഷ്യന്ത് ചൗട്ടാല, ഐ.എൻ.എൽ.ഡിയുടെ അഭയ് സിംഗ് ചൗട്ടാല എന്നിവരും സജീവമായിരുന്നു.

അശോക് തൻവർ വീണ്ടും കോൺഗ്രസിൽ

ബി.ജെ.പിക്ക് കനത്ത പ്രഹരമായി മുൻ സിർസ എംപി അശോക് തൻവാർ കോൺഗ്രസിൽ ചേർന്നു. വ്യാഴാഴ്ച മഹേന്ദ്രഗഡിൽ രാഹുൽ ഗാന്ധിയുടെ റാലിയിൽ വച്ചാണ് അദ്ദേഹം അംഗത്വമെടുത്തത്. അതിന് തൊട്ടുമുമ്പ്, സഫിഡോൺ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് പ്രചാരണം നടത്തിയിരുന്നു.

2009ൽ കോൺഗ്രസ് ബാനറിൽ സിർസയിൽ ജയിച്ച

തൻവർ 2022-ൽ ആം ആദ്മിയിൽ ചേർന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് ആംആദ്‌മി വിട്ടു. ഈ വർഷം ആദ്യമാണ് ബി.ജെ.പിയിൽ ചേർന്നത്. ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360