SignIn
Kerala Kaumudi Online
Thursday, 24 September 2026 5.01 PM IST

എം ടിക്ക് പദ്മവിഭൂഷൺ,​ പി ആ‍ർ ശ്രീജേഷിനും ശോഭനയ്ക്കും പദ്മഭൂഷൺ,​ ഐ എം വിജയനും കെ ഓമനക്കുട്ടിക്കും പദ്മശ്രീ

READ ENGLISH VERSION
padma-

ന്യൂഡൽഹി : മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് പദ്മവിഭൂഷൺ നൽകി രാജ്യത്തിന്റെ ആദരം. മരണാന്തര ബഹുമതിയായാണ് എം.ടിക്ക് പദ്മവിഭൂഷൺ പുരസ്കാരം നൽകുന്നത്. ഇന്ത്യൻ ഹോക്കി താരം പി.ആ‍ർ. ശ്രീജേഷ്,​ നടി ശോഭന,​ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറം ,​ നടൻ അജിത്ത് കുമാർ തുടങ്ങിയവർക്ക് പദ്മഭൂഷണും സമ്മാനിക്കും. മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയൻ, സംഗീതജ്ഞ കെ. ഓമനക്കുട്ടി ,​ ക്രിക്കറ്റ് താരം ആർ. അശ്വിൻ എന്നിവർക്ക് പദ്മശ്രീയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുൾപ്പെടെ 113 പേർക്കാണ് പദ്മശ്രീ നൽകുന്നത്.

തെലുങ്ക് നടൻ ബാലകൃഷ്ണയ്ക്കും പദ്മഭൂഷൺ സമ്മാനിക്കും. ഗായകൻ പങ്കജ് ഉദാസിനും ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിക്കും മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ നൽകും. സുപ്രീംകോടതി അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ,​ ഗായകൻ അർജിത് സിംഗ്,​ മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈ

വാദ്യകലാകാരൻ വേലു ആശാൻ, പാരാ അത്ലറ്റ് ഹർവീന്ദർ സിംഗ്, കുവൈറ്റിലെ യോഗ പരീശീലക ഷെയ്ക എ,ജെ. അൽ സഭാ, നാടോടി ഗായിക ബാട്ടുൽ ബീഗം , സ്വാതന്ത്ര്യ സമരസേനാനി ലീബാ ലോ ബോ സർദേശായി, ഗൈനക്കോളജിസ്റ്റ് ഡോ. നീരജ് ഭാട്ടിയ എന്നിവരും പദ്മശ്രീ നേടിയവരുടെ പട്ടികയിലുണ്ട്.

ആകെ ഏഴുപേർക്കാണ് പദ്മവിഭൂഷൺ പ്രഖ്യാപിച്ചത്. 19 പേർ പദ്മഭൂഷണും 113 പേർ പദ്മശ്രീ പുരസ്കാരത്തിനും അർഹരായി.

പദ‌്മശ്രീ പുരസ്‌കാരങ്ങൾ

  • ഹർവീന്ദർ സിങ് ,​ പാരാലിമ്പ്യൻ (ഹരിയാന)
  • ഗോകുൽ ചന്ദ്ര ദാസ്,​ പശ്ചിമബംഗാൾ
  • വേലു ആശാൻ,​ വാദ്യ സംഗീതഞ്ജൻ (തമിഴ്നാട്)
  • ബാട്ടൂൽ ബീഗം ,​ നാടോടി ഗായിക(രാജസ്ഥാൻ)
  • ജോനാസ് മസെത്തി,​ ആത്മീയ നേതാവ്(ബ്രസീൽ)
  • ജഗ്ദീഷ് ജോഷില,​ നോവലിസ്റ്റ്(മധ്യപ്രദേശ്)
  • പി ദച്ചനാമൂർത്തി,​ തവിൽ വിദ്വാൻ(പുതുച്ചേരി)
  • ഡോ. നീരജ ഭാട്ല,​ ഗൈനക്കോളജിസ്റ്റ്(ഡൽഹി)
  • ഷെയ്ഖ എ.ജെ അൽ സഭ,​ യോഗ പരിശീലക(കുവൈത്ത്)
  • നരേൻ ഗുരുങ്,​ നാടൻകലാകാരൻ(സിക്കിം)
  • ഭേരു സിങ് ചൗഹാൻ,​ ഭക്തിഗായകൻ(മധ്യപ്രദേശ്)
  • എൽ ഹാങ് തിങ് നോക്ലാക്കിലെ,​ ഫ്രൂട്ട് മാൻ(നാഗാലാന്റ്)
  • വിലാസ് ഡാങ്ക്‌റെ,​ ഹോമിയോ ഡോക്ടർ(മഹാരാഷ്ട്ര)
  • ബീം സിങ് ബവേഷ് ,​ മാധ്യമപ്രവർത്തകൻ (ബിഹാർ)
  • ഹരിമാൻ ശർമ,​ ആപ്പിൾ കർഷകൻ (ഹിമാചൽ പ്രദേശ്)
  • മാരുതി ബുജഗ്രാവോ ചിതംബള്ളി,​ മറാത്തി എഴുത്തുകാരൻ (മഹാരാഷ്ട്ര)
  • ഭീമവ്വ ദൊഡ്ഡ ബലപ്പ
  • സാലിഹോൾക്കർ,​ (മധ്യപ്രദേശ്)
  • വിജയലക്ഷ്മി ദേശ്മാനെ,​
  • ചൈത്രം ദേവ്ചന്ദ് പവാർ,​
  • ലിബിയ ലോബോ സർദേശായി സ്വാതന്ത്ര്യസമര സേനാനി(ഗോവ)
  • പരാമർ ലബ്ജിഭായി നഗ്ജിഭായ്
  • ഹ്യൂ ആന്റ് കോളിൻ ഗന്റ്സർ (ഉത്തരാഖണ്ഡ്)
  • ഹരിമാൻ ശർമ (ഹിമാചൽ ശർമ)
  • ജുംഗെ യോംഗാം ഗ്യമ്ളിൻ
  • ജോയ്നചരൺ ഭത്രി (അസ്സം)
  • നിർമല ദേവി (ബിഹാർ)
  • രാധ ബഹിം ഭട്ട്( ഉത്തരാഖണ്ഡ്)
  • സുരേഷ് സോണി,​ ഗുജറാത്ത്
  • പണീറാം മണ്ഡാവി (ഛത്തീസ്ഗഢ്)
  • വെങ്കപ്പ അംബാജി സുഖദേഖർ,​ (കർണാടക)

പദ്മ പുരസ്കാരങ്ങളുടെ പൂർണ പട്ടിക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PADMA AWARD, MT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360