SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

ഹരിയാനയിൽ ബി.ജെ.പി നേതാവ് വെടിയേറ്റുമരിച്ചു

ldlldd

ന്യൂഡൽഹി: ഭൂമി തർക്കത്തെ തുടർന്ന് ഹരിയാനയിലെ ബി.ജെ.പി നേതാവിനെ അയൽക്കാരൻ വെടിവച്ചു കൊന്നു. വെള്ളിയാഴ്‌ച രാത്രി 9.30നാണ് ഹരിയാനയിലെ സോണിപത്തിൽ നിന്നുള്ള ബി.ജെ.പി നേതാവായ സുരേന്ദ്ര ജവഹറിനെ അയൽക്കാരൻ മോനു കടയ്ക്കുള്ളിൽ വച്ച് വെടിവച്ചുകൊന്നത്. മോനുവിന്റെ അമ്മാവനിൽനിന്ന് സുരേന്ദ്ര വാങ്ങിയ വസ്‌തുവിനെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. തർക്കഭൂമിയിൽ കാലുകുത്തരുതെന്ന മുന്നിയിപ്പ് ലംഘിച്ച സുരേന്ദ്രയെ പ്രതി പിന്തുടർന്ന് വധിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം സുരേന്ദ്ര സ്വന്തം കടയിലേക്ക് ഓടിക്കയറി. പിന്നാലെത്തെിയ മോനു തലയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നതും വെടിവയ്‌ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ചിലർ മോനുവിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും കാണാം. വെടിയേറ്റ നേതാവ് സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഓടി രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്‌തു. പഞ്ചാബിൽ വ്യാഴാഴ്ച രാത്രി മോഗയിൽ ബൈക്കിലെത്തിയ മൂന്ന് പേർ ശിവസേന ജില്ലാ പ്രസിഡന്റായ മംഗത് റായ് മംഗയെ വെടിവച്ചുകൊന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360