SignIn
Kerala Kaumudi Online
Thursday, 24 September 2026 6.41 AM IST

കാശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ,​ പ്രത്യേക ഓപ്പറേഷൻ രഹസ്യവിവരത്തെ തുടർന്ന്

READ ENGLISH VERSION

d

കാശ്മീർ: ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. കത്വ ജില്ലയിലെ സന്യാൽ ഗ്രാമത്തിലാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ആയുധധാരികളായ ഭീകരർക്കെതിരെ സുരക്ഷാ സേന വെടിയുതിർത്തു എന്നാണ് റിപ്പോർട്ടുകൾ.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി ആർ പി എഫ്, ജമ്മു കശ്മീർ പൊലീസ് പ്രത്യേക ഓപ്പറേഷൻ വിഭാഗം, സൈന്യം എന്നിവർ സംയുക്ത ഓപ്പറേഷൻ നടത്തിയത്. ഹിരാനഗർ സെക്ടറിൽ അതിർത്തിക്ക് സമീപത്തുള്ള കാട്ടുപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. നാല് മുതൽ അഞ്ച് വരെ തീവ്രവാദികളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, JAMMU KASHMIR, CRPF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360