SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.31 AM IST

പെ​ര​മ്പൂ​ർ​ ​ ​കൊലപാതകം: യുവതിയും സു​ഹൃ​ത്തും​ ​പി​ടി​യിൽ

sd

ചെന്നൈ: ചെന്നൈ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യയും ആൺ സുഹൃത്തും പിടിയിൽ. വെള്ളിയാഴ്ച രാവിലെയാണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിൽ അസം സ്വദേശി അമീർ അലിയുടെ കൈകാലുകളും തലയുമില്ലാത്ത ഉടൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അമീറിന്റെ ഭാര്യ രോഹിമയേയും സുഹൃത്ത് അഷറഫിനേയും കസ്റ്റഡിയിലെടുക്കുവായിരുന്നു.

ഉറക്കഗുളിക നൽകി മയക്കിയതിന് ശേഷമാണ് പ്രിതികൾ അമീറിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരഭാഗങ്ങൾ മുറിച്ച് പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു. അതേസമയം,അമീ‍റിന്റെ തല ചെങ്കൽപ്പെട്ട് ജില്ലയിലാണ് ഉപേക്ഷിച്ചതെന്ന് പ്രതികൾ പറഞ്ഞു. തല കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം,കൊലപാതകത്തിന്റെ കാരണം കുടുംബ തർക്കമെന്നാണ് വിവരം. മറ്റൊരു സ്ത്രീയുമായി അമീറിന് ബന്ധമുണ്ടായിരുന്നത് രോഹിമ ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്.

നിർണായകമായി

അടിവസ്ത്രത്തിലെ ബാർകോ‌ഡ്

വെള്ളിയാഴ്ച രാവിലെയാണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ നീല ട്രോളി ബാഗ് കണ്ടെത്തിയത്. തുടർന്ന് ജി.ആർ.പി സംഘം നടത്തിയ പരിശോധനയിൽ തലയും കൈകാലുകളും മുറിച്ചുമാറ്റിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ഗവൺമെന്റ് കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടെ അമീ‍ർ അലിയുടെ അടിവസ്ത്രത്തിലെ ബാർകോഡ് വച്ച് ഇത് വാങ്ങിയ കട കണ്ടെത്തിയാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. കൂടാതെ റെയിൽവേ സ്റ്റേഷനിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും മൃതദേഹം സൂക്ഷിച്ചിരുന്ന പെട്ടിയിലെ തേനാംപേട്ടിലെ സ്വകാര്യ ആശുപത്രിയുടെ പേരും പ്രതികളിലേക്ക് എത്താൻ നിർണായകമായി. അമീറിനും ഭാര്യയ്ക്കും ഈ ആശുപത്രിയിലായിരുന്നു ജോലി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360