SignIn
Kerala Kaumudi Online
Friday, 24 July 2026 4.44 AM IST

ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്, ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ

sonam-
സോനം വാങ്ചുക് ആശുപത്രിയിൽ. ജെ.പി നദ്ദ,​ ജിതേന്ദ്രസിംഗ് തുടങ്ങിയവർർ സമീപം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. ഗുരുഗ്രാം മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ,​ ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും വാങ്ചുകും ഒത്തുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണെന്ന് വാങ്ചുക് പ്രതികരിച്ചു.

ഉപവാസം അവസാനിപ്പിക്കുന്നതിന് മുൻപ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയെ നീക്കുകയും ചോദ്യപേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കുകയും ചെയ്തു. ചോദ്യപേപ്പർ കേസുകളിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫേസ്ബുക്ക് ലൈവിൽ ഉറപ്പുനൽകി.

ജൂൺ 28നാണ് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്.. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രവർത്തകർക്കൊപ്പം ജന്തർ മന്ദറിലായിരുന്നു അദ്ദേഹം നിരാഹാരം അനുഷ്ഠിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ ആശുപത്രിയിലും അദ്ദേഹം ഉപവാസം തുടരുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONAM WANGCHUK, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ