
ന്യൂഡൽഹി: സഹകരണ സ്ഥാപനങ്ങൾക്കും വായ്‌പയും ഗ്രാന്റും കേന്ദ്രസർക്കാർ നേരിട്ട് നൽകും. ഇതിനായി ദേശീയ സഹകരണ വികസന കോർപറേഷന് അധികാരം നൽകുന്ന ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ഇന്നലെ ലോക്‌സഭയിൽ കൊണ്ടു വന്നു.
സംസ്ഥാന സർക്കാർ,സൊസൈറ്റികൾ എന്നിവ മുഖേന ധനസഹായം നൽകണമെന്ന തടസം നീക്കുകയാണ് ലക്ഷ്യം. പണം സഹകരണ മേഖലയുടെയും സഹകാരികളുടെയും ഉന്നമനത്തിനായാണ് വിനിയോഗിക്കേണ്ടത്. സഹകരണ സ്ഥാപനങ്ങളുടെ ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്താനും കോർപറേഷന് കഴിയും. പ്രതിപക്ഷ ബഹളത്തിനിടെയാണ് ദേശീയ സഹകരണ വികസന കോർപറേഷൻ ഭേദഗതി ബിൽ അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |