
ന്യൂഡൽഹി: ലോക്‌സഭാംഗവും കോൺഗ്രസ് മുതിർന്ന നേതാവുമായ മാണിക്കം ടാഗോറിനെ തമിഴ്നാട് പിസിസി അദ്ധ്യക്ഷനായി നിയമിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടേതാണ് നടപടി. വിരുദുനഗറിൽ നിന്നുള്ള എം.പിയാണ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനാണ്. നടൻ സി. ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകണമെന്ന് മാണിക്കം ടാഗോർ ശക്തമായി നിലപാടെടുത്തിരുന്നു. നിലവിൽ കെ. ശെൽവപെരുന്തഗയ് ആണ് അദ്ധ്യക്ഷൻ. ടി.വി.കെ ബാന്ധവത്തെ ഇദ്ദേഹം പരസ്യമായി എതിർത്തിരുന്നു. ഡി.എം.കെയെ പരിഹസിച്ച മുഖ്യമന്ത്രിയെ കഴിഞ്ഞദിവസം ശെൽവപെരുന്തഗയ് വിമർശിച്ചതിനു പിന്നാലെയാണ് തലപ്പത്തെ മാറ്റമെന്നത് ശ്രദ്ധേയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |