SignIn
Kerala Kaumudi Online
Saturday, 04 July 2026 12.39 AM IST

ഗോവധ നിരോധനം: തമിഴ്നാട് സുപ്രീംകോടതിയിൽ

e

ന്യൂഡൽഹി: ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി നടപടിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 10 വയസിനു മേലെയുള്ള പശുവിനെ കശാപ്പ് ചെയ്യാൻ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിൽ അനുമതി നൽകിയിട്ടുണ്ട്. അതിന് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവ്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങളിൽ അടക്കം സമ്പൂർണ നിരോധനമില്ല. കശാപ്പുമായി ബന്ധപ്പെട്ട് കടുത്ത വ്യവസ്ഥകളാണുള്ളത്. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ജുഡിഷ്യൽ നിയമനിർമ്മാണമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് തമിഴ്നാടിന്റെ ഹർജിയിൽ പഠയുന്നു. ഹിന്ദു മക്കൾ കച്ചി ജനറൽ സെക്രട്ടറി കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360