ന്യൂഡൽഹി: വാട്സ് ആപ്പിലെ പുതിയ യൂസർനെയിം പരിഷ്‌കാരം ആവശ്യമുള്ളവർ മാത്രം സ്വീകരിച്ചാൽ മതിയെന്നും നിർബന്ധമല്ലെന്നും മെറ്റ. തട്ടിപ്പിന് സാദ്ധ്യതയുള്ളതിനാൽ കൂടിയാലോചനയ്‌ക്ക് ശേഷമേ യൂസർനെയിം പരിഷ്‌കാരം നടപ്പാക്കാവൂ എന്ന കേന്ദ്ര സർക്കാരിന്റെ ശാസനയെ തുടർന്നാണ് മെറ്ര ഇക്കാര്യമറിയിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ കേന്ദ്ര ഐ.ടി മന്ത്രാലയം വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ യൂസർനെയിമുകൾ സൃഷ്‌ടിച്ച് ഒാൺലൈൻ തട്ടിപ്പിന് സാദ്ധ്യതയുണ്ടെന്ന ആശങ്കയിലാണ് കേന്ദ്രം ഇടപെട്ടത്. എന്നാൽ, പ്രമുഖരുടെയും സ്ഥാപനങ്ങളുടെയും യൂസർനെയിമുകൾ മറ്റുള്ളവർക്ക് സൃഷ്‌ടിക്കാൻ കഴിയില്ലെന്നാണ് മെറ്റയുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |