SignIn
Kerala Kaumudi Online
Friday, 03 July 2026 2.55 AM IST

 കഞ്ചാവ് കച്ചവടം തടഞ്ഞതിന് ദേഷ്യം മുത്തശ്ശിയെ കല്ലുകൊണ്ട് അടിച്ചുകൊന്നു

e

ബംഗളൂരു: കഞ്ചാവ് കച്ചവടം എതിർത്ത മുത്തശ്ശിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 35കാരൻ അറസ്റ്റിൽ. കർണാടകയിലെ ശിവമോഗയിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. മിലാഘട്ടിൽ മഞ്ചുനാഥ കോളനിയിൽ താമസിക്കുന്ന സുശീലമ്മയാണ് (65) കൊല്ലപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കിഷോറിനെ പൊലീസ് വെടിവച്ച് കീഴ്പ്പെടുത്തി. കിഷോർ വീട്ടിൽ കഞ്ചാവ് കച്ചവടം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ പേരിൽ സുശീലയും കിഷോറും തമ്മിൽ വാക്കുതർക്കവും പതിവായിരുന്നു. സംഭവ ദിവസവും ഇരുവരും വഴക്കിട്ടു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് പുറത്തുപോയ സുശീലമ്മയെ ബൈക്കിലെത്തി കിഷോർ തള്ളിയിടുകയും ആക്രമിക്കുകയുമായിരുന്നു. നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. കിഷോർ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് കാലിൽ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു. രണ്ടുദിവസം മുമ്പ് കിഷോർ ഭാര്യയെ മർദ്ദിച്ചിരുന്നതായും പരാതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360