
മുംബയ്: മുംബയിൽ മഴക്കെടുതി തുടരുന്നതിനിടെ അനധികൃതരുടെ അനാസ്ഥയിൽ വീണ്ടും മരണം. ഇന്നലെ മാൻഹോളിൽ വീണ
കാൽനടക്കാരനെ രക്ഷിക്കാനായില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്കായി തുറന്നുകിടന്ന മാൻഹോൾ അടയ്ക്കാതിട്ടിരിക്കുകയായിരുന്നു. ഫോൺ വിളിച്ചുവരികയായിരുന്ന
അസ്‌ലം ഇസാഫ് ഷെയ്ഖ് (55) ഇതിൽ വീണു. തൊഴിലാളികൾ ഏണിവച്ച് മാൻഹോളിലിറങ്ങി പരിശോധിച്ചെങ്കിലും അസ്‌ലമിനെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തി തെരച്ചിലാരംഭിച്ചു. രണ്ടു മണിക്കൂറിനുശേഷമാണ് അസ്‌ലമിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരനെതിരെ കേസെടുത്തതായി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്കൂൾ ബസിലേക്ക് മരം വീണ് 11കാരന് ദാരുണാന്ത്യം സംഭവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |