ന്യൂഡൽഹി: അടുത്തവർഷം മുതൽ നീറ്ര് യു.ജി പരീക്ഷ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്(സി.ബി.ടി) രീതിയിൽ നടത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കെ, വിഷയത്തിൽ സുപ്രീംകോടതി വിശദവാദം കേൾക്കും. പരീക്ഷാ സംവിധാനത്തിലെ പരിഷ്‌കരണങ്ങൾക്കായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി അദ്ധ്യക്ഷനായി ഉന്നതാധികാര ദൗത്യസേന രൂപീകരിച്ചെന്ന് സോളിസിറ്ര് ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ദൗത്യസേന പ്രഖ്യാപിച്ചതെന്നും ചൂണ്ടിക്കാട്ടി. സി.ബി.ടി രീതിയിലേക്ക് മാറുന്നതിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് കോടതിക്ക് മുന്നിലുള്ളത്. അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |