
ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള വിജയത്തിനെതിരെ സമർപ്പിച്ച ഹർജി നിലനിൽക്കുമോയെന്ന് സുപ്രീംകോടതി വിശദമായി പരിശോധിക്കും. ഹർജി നിലനിൽക്കുമെന്ന കേരള ഹൈക്കോടതി നിലപാടിനെതിരെ സുരേഷ് ഗോപി സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതിയിലെ ഹർജിക്കാരനായ എ.എസ്. ബിനോയിക്കാണ് നോട്ടീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |