SignIn
Kerala Kaumudi Online
Friday, 07 August 2026 2.18 AM IST

നീറ്റ് ചോർച്ച: നുണപരിശോധന ആവശ്യമില്ലെന്ന് സി.ബി.ഐ

cbi

ന്യൂഡൽഹി: നുണപരിശോധനയ്‌ക്ക് തയ്യാറാണെന്ന നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച കേസ് പ്രതികളുടെ ഹർജിയെ എതിർത്ത് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചെന്നും ഇനിയൊന്നും കണ്ടെത്താനില്ലെന്നും ഡൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു.

നുണപരിശോധന,​ബ്രെയിൻ മാപ്പിംഗ്,​പോളിഗ്രാഫ് ടെസ്റ്റുകൾക്ക് വിധേയരാകാമെന്ന് കാട്ടി മംഗിലാൽ ബിവാൽ, ദിനേശ് ബിവാൽ, വികാസ് ബിവാൽ എന്നീ പ്രതികളാണ് ഹർജി സമർപ്പിച്ചിരുന്നത്. ഇന്നലെ വാദമുഖങ്ങൾ പൂർത്തിയായതോടെ ഹർജി തിങ്കളാഴ്ച വിധി പറയാനായി മാറ്റി. അതിനിടെ കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇന്നലെ കേസിലെ 13 പ്രതികൾക്കും കൈമാറി. കുറ്റപത്രം സ്വീകരിക്കുന്നതിൽ ഇന്ന് തീരുമാനമെടുത്തേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBI, NEET EXAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360