SignIn
Kerala Kaumudi Online
Sunday, 09 August 2026 2.06 AM IST

ഹിമാചലിൽ ബസ് മറിഞ്ഞ് ഏഴ് മരണം

gc

ഷിംല: ഹിമാചൽപ്രദേശിലെ ചമ്പയിൽ സ്വകാര്യ ബസ് മലഞ്ചെരിവിൽ നിന്നു വീണ് ഏഴ് മരണം. 11 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.15ഓടെയായിരുന്നു അപകടം. ബൈരാഗഡിൽ നിന്ന് ചമ്പയിലേക്ക് പോവുകയായിരുന്ന ശർമ്മ ബസ് സർവീസിന്റെ വാഹനമാണ്ചലുഞ്ച് മോറിന് സമീപം മറിഞ്ഞ് താഴെയുള്ള റോഡിലേക്ക് പതിച്ചത്.

100അ‌ടി താഴ്ചയിലേക്കാണ് വീണത്. യാത്രക്കാരുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ്, ഫയർ ഫോഴ്സ്, എൻ.ഡി.ആർ.എഫ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അപകട സമയത്ത് ബസിൽ 18 പേരാണ് ഉണ്ടായിരുന്നത്. വാഹനം കനത്ത മഴയെത്തുടർന്നുള്ള വഴുക്കലിൽ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT NEWS, LATESTNEWS, HIMACHAL NEWS, BUS ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360