SignIn
Kerala Kaumudi Online
Monday, 10 August 2026 1.55 AM IST

പാട്ടുംപാടി ശസ്ത്രക്രിയ; വൈറലായി ഓപ്പറേഷൻ തിയേറ്ററിലെ സോനു നിഗത്തിന്റെ പാട്ട്

sonu

മുംബയ്: ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയേറ്ററിൽ ഡോക്ടർമാർക്കായി പാട്ടുപാടുന്ന സോനു നിഗം. വീഡിയോ വൈറലാകുകയാണ്. സോനു നിഗമാണ് ഓപ്പറേഷൻ തിയേറ്ററിനെ വേദിയാക്കി മാറ്റിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഡോക്ടർമാരും സംഘവും തന്റെ ശസ്ത്രക്രിയ നടത്തുന്നതിനിടെ മുഹമ്മദ് റാഫിയുടെ സുഹാനി രാത് ദൽ ചുക്കി എന്ന ഗാനമാണ് സോനു ആലപിച്ചത്.

'പ്രിയപ്പെട്ട ഡോക്ടർ നിലേഷ് സത്ഭായിക്കും അദ്ദേഹത്തിന്റെ സ്‌നേഹനിധികളായ സംഘത്തിനുമായി ശസ്ത്രക്രിയയ്ക്കിടെ നടത്തിയ ഒരു അപ്രതീക്ഷിത പ്രകടനം. വേദനയിലും പാടുന്നു. സംഗീതത്തിന്റെ ആനന്ദം" എന്നാണ് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചത്. പെട്ടെന്ന് ഡോക്ടർമാർക്കും സംഘത്തിനും വേണ്ടി പാടാൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.വീഡിയോ വൈറലായതോടെ അദ്ദേഹത്തെ പ്രശംസിച്ചും സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചും പ്രമുഖരും ആരാധകരുമുൾപ്പെടെ രംഗത്തെത്തി. ശസ്ത്രക്രിയ എന്തിനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ജൂണിൽ നാഡീസംബന്ധമായ ഒരു അവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONG, SONU NIGAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360