കൊൽക്കത്ത: ഡ്രൈവിംഗ് പരിശീനത്തിനിടെ കാർ കുളത്തിലേക്ക് വീണ് 42കാരി മുങ്ങിമരിച്ചു. കൊൽക്കത്തയിലെ കെസ്‌റ്റോപുരിലെ പ്രഫുല്ല കനൻ (വെസ്റ്റ്) മേഖലയിലാണ് സംഭവം. ഓഗസ്റ്റ് 22ന് ഡ്രൈവിംഗ് ടെസ്റ്റുണ്ടായിരുന്നതിനാൽ പരിശീലനം നടത്തുകയായിരുന്ന സുമിത്ര ദാസ് ആണ് മരിച്ചത്. മകളെ സ്‌കൂട്ടറിൽ സ്‌കൂളിൽകൊണ്ടെത്തിച്ച ശേഷം തിരികെയെത്തിയ സുമിത്ര ദാസ് തന്റെ ഹ്യുണ്ടായ് ഇയോൺ കാറിൽ പരിശീനത്തിനായി പുറപ്പെട്ടു. ഇതിനിടെ തൊട്ടടുത്തുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ കാർ മുഴുവനായി വെള്ളത്തിൽ മുങ്ങിപ്പോയി. അപകടം നടന്നയുടൻ സുമിത്രയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരുമണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് കാർ കുളത്തിൽനിന്നും പുറത്തെടുത്തു. കാറിനുള്ളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന നിലയിലായിരുന്നു സുമിത്രയുടെ മൃതദേഹം കണ്ടെത്തിയത്. ബ്രേക്കിന് പകരം ആക്‌സിലറേറ്റർ അമർത്തിയതിനാൽ കാർ കുളത്തിലേക്ക് വീണ് മദ്ധ്യഭാഗത്തേക്ക് നീങ്ങിപ്പോയെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
A 42-year-old woman, Sumitra Das, drowned after the Hyundai Eon she was driving during a practice session fell into a pond in the Kestopur Prafulla Kanan (West) area of Kolkata. She had been practicing for a driving test scheduled for August 22.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |