SignIn
Kerala Kaumudi Online
Monday, 24 August 2026 12.48 AM IST

ഡൽഹിയിൽ 2600 കടന്ന് എച്ച്1 എൻ1 കേസുകൾ

d

ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1 എൻ1(പന്നിപ്പനി) പടർന്നുപിടിക്കുന്നു. കഴിഞ്ഞ 21 വരെയുള്ള കണക്കനുസരിച്ച് ഈ വർഷം ഡൽഹിയിൽ 2,602 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 2,392 എണ്ണം ഇൻഫ്ളുവൻസ എയും 210 എണ്ണം ഇൻഫ്ളുവൻസ ബിയും വിഭാഗത്തിൽപ്പെട്ടതാണ്. ഇൻഫ്ളുവൻസ എ കേസിൽ 1,777 എണ്ണം എച്ച് 1 എൻ 1 ആണ്. 37 എച്ച് 1, 138 എച്ച് 3 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 159 പുതിയ ഇൻഫ്ളുവൻസ കേസുകളുണ്ടായി. ഇതിൽ 114 എണ്ണം എച്ച് 1 എൻ 1 ആയിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി.രോഗവ്യാപനം നിരീക്ഷിക്കാൻ 35 ആശുപത്രികളെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എയിംസും ദേശീയ രോഗനിയന്ത്രണ കേന്ദ്രവും (എൻ.സി.ഡി.സി) റഫറൽ ലബോറട്ടറികളായി പ്രവർത്തിക്കും. ആശുപത്രികളിൽ കിടക്കകൾ, ഡോക്ടർമാർ, മരുന്നുകൾ, ചികിത്സാ ഉപകരണങ്ങൾ എന്നിവ മതിയായ അളവിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികൾ,​ വയോധികർ,​ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരിൽ രോഗബാധയ്ക്ക് കൂടുതൽ സാദ്ധ്യതയുണ്ട്. ആശുപത്രികളിൽ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. 

മാസ്‌ക് ധരിക്കണം

( ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ)​

 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കുക

 ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുക

 തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക

 ശ്വാസകോശ രോഗലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം

 പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണം

 കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ ആവശ്യമില്ലാതെ തൊടരുത്

 പൊതുസ്ഥലങ്ങളിൽ തുപ്പരുത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360