
യൂത്ത് കോൺ. അദ്ധ്യക്ഷന്റെ പേരിൽ പോസ്റ്ററുകൾ
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഹോളിവുഡ് ഫിക്ഷണൽ സൂപ്പർഹീറോ ബാറ്ര്‌മാനോട് ഉപമിച്ച് ഡൽഹിയിൽ പോസ്റ്ററുകൾ. റിയൽ ലൈഫ് ബാറ്റ്മാൻ,നിശബ്‌ദനായ കാവൽക്കാരൻ,സംരക്ഷകൻ എന്നിങ്ങനെ പ്രകീർത്തിച്ചിട്ടുണ്ട്. രാഹുലിന്റെയും ബാറ്ര്‌മാന്റെയും ചിത്രങ്ങൾ ചേർത്ത പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ്,യൂത്ത് കോൺഗ്രസ് ആസ്ഥാനങ്ങൾക്കു മുന്നിലാണ് പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ അക്ഷയ് ലാക്‌റയുടെ പേരിലാണിത്. അടുത്തിടെ ജെൻസികളുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ 'ആസ്‌ക് മീ എനിതിംഗ് " പരിപാടിയിൽ 'താങ്കൾ ബാറ്ര്‌മാനാണോയെന്ന്" ഒരു കുട്ടി ചോദിച്ചിരുന്നു. ഒരേ മുറിയിൽ തന്നെയും ബാറ്റ്മാനെയും ആരും ഒന്നിച്ചു കണ്ടിട്ടില്ലെന്നായിരുന്നു രാഹുലിന്റെ തമാശ രൂപേണയുള്ള മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |