ന്യൂഡൽഹി: ലഡാക്കിൽ ഹൈക്കോടതി ബെഞ്ച് അനുവദിച്ച കേന്ദ്ര ക്യാബിനറ്റ് നടപടിക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. ജമ്മു കാശ്‌മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ ബെഞ്ചാണ് ലഡാക്കിൽ അനുവദിച്ചത്. രാഷ്ട്രപതി അംഗീകരിച്ചതിനുപിന്നാലെ കഴിഞ്ഞദിവസം കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രഭരണപ്രദേശത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണിത്. അവിടുത്തെ വിദൂര മേഖലയിലുള്ളവർക്കു പോലും നീതി ലഭ്യമാക്കാനാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |