
ബറേലി: ഉത്തർപ്രദേശിൽ മേയർ സംഘടിപ്പിച്ച രക്ഷാബന്ധൻ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ബറേലി മേയർ ഉമേഷ് ഗൗതം, മകൻ പാർത്ഥ് ഗൗതം എന്നിവർ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ഇവർക്ക് രാഖി കെട്ടാനായി ആയിരക്കണക്കിനു സ്ത്രീകളാണ് ബറേലി ക്ലബ് ഗ്രൗണ്ടിലെ വേദിയിലെത്തിയത്. സാരി അടക്കമുള്ള സമ്മാനങ്ങൾ ഇവർക്ക് വിതരണം ചെയ്തിരുന്നു. ഈ തിരക്കിൽപ്പെട്ടാണ് മധു (45) എന്ന സ്ത്രീ മരിച്ചത്.
20,000 സ്ത്രീകളെയാണ് ക്ഷണിച്ചത്. ഉച്ച കഴിഞ്ഞ് സ്ത്രീകൾ കുടുംബത്തോടൊപ്പം എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. പലരും ബോധരഹിതരായി വീണു. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് മരിച്ച സ്ത്രീയുടെ സഹോദരൻ ആരോപിച്ചു. എന്നാൽ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് സ്ത്രീ മരിച്ചതെന്ന റിപ്പോർട്ടുകൾ മേയർ തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |