
ന്യൂഡൽഹി: യു.എസ് പ്രതിരോധക്കരാർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും പട്യാല ഹൗസ് കോടതി റിമാൻഡ് ചെയ്തു.
യു.എസ് സർക്കാർ വി.പി.വി.വി കമ്പനിക്ക് നൽകിയതായി പ്രതിഭാഗം അവകാശപ്പെടുന്ന കരാറും അനുമതിയും ഇന്നു ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
പ്രതികളിലൊരാളായ രാഹുൽ രാജീവിന്റെ 5ന് നടക്കാനിരിക്കുന്ന വിവാഹം ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ഇക്കാര്യത്തിൽ ഇന്നു പ്രത്യേക അപേക്ഷ സമർപ്പിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. കേസിൽ ഇപ്പോൾ പ്രഥമദൃഷ്ടിയിലുള്ള കാര്യങ്ങൾ മാത്രമാണ് പരിഗണിക്കുന്നതെന്നും വിശദമായ തെളിവുകളും വാദങ്ങളും വിചാരണ ഘട്ടത്തിലാണ് പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.യു.എസ് പ്രതിരോധ വകുപ്പുമായി ആയുധനിർമാണ കരാർ ലഭിച്ചെന്ന വ്യാജ അവകാശവാദം ഉന്നയിച്ച് നിക്ഷേപകരിൽ നിന്ന് ഏകദേശം 700 കോടി രൂപ തട്ടിയെയെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |