
ഇന്ന് ഭാരത് മണ്ഡപത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിക്‌സ് ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം ചൈന ഏറ്റെടുക്കും. അടുത്ത ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് ഷീ ജിൻപിംഗ് പ്രഖ്യാപിച്ചു.
സമാപന ദിവസമായ ഇന്ന് രാവിലെ 10.50ന് അംഗരാജ്യങ്ങൾക്കൊപ്പം ഔട്ട് റീച്ച് രാജ്യങ്ങളും പങ്കെടുക്കുന്ന "പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത: സമഗ്രമായ ആഗോള വളർച്ചയ്ക്കായി ഭാവി രൂപപ്പെടുത്തൽ" എന്ന വിഷത്തിലെ ചർച്ച പ്രധാന പരിപാടി.
രാവിലെ 10.30ന് ബ്രിക്‌സ് അംഗ രാജ്യങ്ങളിലെ നേതാക്കളും ഗ്രൂപ്പ് ഫോട്ടോയ്‌ക്ക് പോസ് ചെയ്യും. ബ്രിക്‌സ് സന്ദേശമായ ഡൽഹി പ്രഖ്യാപനം പുറത്തിറക്കി ഉച്ചയോടെ ഉച്ചകോടി സമാപിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |