
ന്യൂഡൽഹി: ഡൽഹിയിലെ മൂന്ന് സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി അടങ്ങിയ ഇ-മെയിൽ എത്തിയത് പരിഭ്രാന്തി പടർത്തി. ദൗല കോനിലെ ആർമി പബ്ലിക് സ്‌കൂൾ, ചാണക്യപുരിയിലെ ബ്രിട്ടീഷ് സ്‌കൂൾ, ലോധി എസ്റ്രേറ്റിലെ സർദാർ പട്ടേൽ വിദ്യാലയ എന്നീ സ്‌കൂളുകളിലാണ് ഭീഷണി സന്ദേശമെത്തിയത്. മേഖല ഉടൻ ഒഴിപ്പിച്ചു തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജഭീഷണിയാണെന്ന് സ്ഥിരീകരിച്ചു. ഇമെയിലുകളുടെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |