SignIn
Kerala Kaumudi Online
Sunday, 27 September 2026 1.09 AM IST

ജന്തർ മന്ദർ അടച്ച് പൊലീസ്

d

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രക്ഷോഭങ്ങൾ കണക്കിലെടുത്ത് ഡൽഹിയിലെ ജന്തർ മന്ദർ അടച്ച് ഡൽഹി പൊലീസ്. ഇവിടെ സമരം നടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ നിരത്തി പ്രവേശനം തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഐസയുടെ നേതൃത്വത്തിൽ ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് പിന്നാലെയാണിത്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് കൂടുതൽ ബാരിക്കേഡുകൾ ഇവിടെ എത്തിച്ചു. ജലപീരങ്കികൾ അടക്കം പൊലീസ് സന്നാഹങ്ങളും ഒരുക്കി. കോക്രോച്ച് പാർട്ടിയുടെ വിദ്യാർത്ഥി സമരത്തിന് ശേഷം ജന്ദർ മന്ദറിൽ സമരങ്ങൾക്ക് വിലക്കുണ്ട്. ജന്തർ മന്ദറിലും പരിസരത്തും ആൾക്കൂട്ടമൊഴിവാക്കാൻ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANTAR MANTAR CLOSED, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360