
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കുനാൽ ഘോഷിന്റെ വാഹനത്തിന് നേരെ കല്ലേറും മുട്ടയേറും നടത്തി ജനക്കൂട്ടം. തൃണമൂൽ അദ്ധ്യക്ഷ മമത ബാനർജിയുടെ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണിത്.
ഹൂഗ്ലിയിൽ വച്ച് കുനാൽ ഘോഷിന്റെ കാർ തടഞ്ഞുനിറുത്തിയ ജനക്കൂട്ടം 'കുനാൽ ഘോഷ് ഗോ ബാക്ക്' എന്ന് മുദ്രാവാക്യം വിളിക്കുകയും കാറിനു നേരെ കല്ലുകളും മുട്ടകളും എറിയുകയുമായിരുന്നു. ആക്രമണത്തിൽ വാഹനത്തിന്റെ പിൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു.
സംസ്ഥാനത്ത് 'ജംഗിൾ രാജ്' ആണ് നടക്കുന്നതെന്ന് കുനാൽ കുറ്റപ്പെടുത്തി. അക്രമം നടക്കുമ്പോൾ പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് കൊൽക്കത്തയിലേക്ക് മടങ്ങിയ അദ്ദേഹം ഇ-മെയിലൂടെ പൊലീസിൽ പരാതി നൽകി. ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ, തൃണമൂൽ നേതാക്കളുടെ അഴിമതിയിൽ മടുത്ത ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണിതെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം.
ടി.എം.സി നേതാക്കൾ വീട്ടുതടങ്കലിൽ
ഹൂഗ്ലിയിലെ റാലിയിലേക്ക് ആളുകൾ എത്തുന്നത് തടയാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. കൂടാതെ തന്റെ തന്റെ വിഭാഗത്തിലുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയെന്നും അവർ അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |