SignIn
Kerala Kaumudi Online
Sunday, 27 September 2026 1.56 AM IST

മാനഭംഗക്കേസ്: കോൺഗ്രസ് എംപിയെ കുറ്റവിമുക്തനാക്കി

d

ന്യൂഡൽഹി: മാനഭംഗക്കേസിൽ സീതാപുരിലെ കോൺഗ്രസ് എം.പി രാകേഷ് റാത്തോറിന് ആശ്വാസം. കേസിലെ പരാതിക്കാരിയുമായി എം.പിക്ക് ദീർഘകാലം ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ബന്ധമായിരുന്നുവെന്ന് കണ്ടെത്തിയ അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് കുറ്റവിമുക്തനാക്കി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി ശാരീരികബന്ധം സ്ഥാപിച്ചെന്ന ആരോപണം നിലനിൽക്കുന്നതിന് ആവശ്യമായ വസ്തുതകൾ കേസിൽ കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി.

2025 ജനുവരിയിലാണ് റാത്തോറിനെതിരെ സീതാപുരിലെ കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2020ൽ റാത്തോർ മാനഭംഗപ്പെടുത്തിയെന്നും പിന്നീട് ഭാര്യയെ വിവാഹമോചനം ചെയ്ത് തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു പരാതി. അന്വേഷണത്തിന് ശേഷം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണക്കോടതി റാത്തോറിന്റെ വിടുതൽ ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പരാതിക്കാരിയും റാത്തോറും തമ്മിലുള്ള ബന്ധം ദീർഘകാലം തുടർന്നതായും ഇരുവരും പ്രായപൂർത്തിയായവരും വിവാഹിതരുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ ഭർത്താവിന്റെ മൊഴിയും കോടതി പരിഗണിച്ചു. റാത്തോർ പരാതിക്കാരിയെ വീട്ടിലേക്ക് വിളിച്ചിരുന്നതായും ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായും മൊഴിയിലുണ്ട്.

വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ചെന്ന പരാതിയും കേസിലെ മറ്റ് വസ്തുതകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കോടതി വിലയിരുത്തി. തുടർന്ന് വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കി റാത്തോറിനെ കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSAULT CASE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360