SignIn
Kerala Kaumudi Online
Monday, 28 September 2026 1.18 AM IST

ഡൽഹി ഉപമുഖ്യമന്ത്രി യുവാവിന്റെ മുഖത്തടിച്ചു, പ്രതിഷേധിച്ച് ആംആദ്മി പാർട്ടി

g

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് വർമ്മ യുവാവിന്റെ മുഖത്തടിച്ചതിൽ രാഷ്ട്രീയവിവാദം. തിലക് നഗറിൽ റോഡിന്റെ അവസ്ഥ പരിശോധിക്കാനെത്തിയതാണ് പൊതുമരാമത്ത് വകുപ്പിന്റെ കൂടി ചുമതലയുള്ള പർവേഷ്. ഇതിനിടെ മേഖലയിലെത്തിയ ആംആദ്മി എം.എൽ.എ ജർണൈൽ സിംഗും പ്രവർത്തകരും പർവേഷിനെ ചോദ്യംചെയ്‌തു.

വാക്കുതർക്കം അടക്കം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു യുവാവ്. ഇതിനിടെയാണ് യുവാവിനെ ഉപമുഖ്യമന്ത്രി കൈകാര്യം ചെയ്‌തത്. ദൃശ്യങ്ങൾ വൈറലായതോടെ വിശദീകരണവുമായി പർവേഷ് രംഗത്തെത്തി. കുടുംബത്തെ അധിക്ഷേപിച്ചപ്പോൾ തല്ലിപോയെന്ന് പ്രതികരിച്ചു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി പ്രതിഷേധപ്രകടനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAP, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360