SignIn
Kerala Kaumudi Online
Monday, 28 September 2026 1.42 AM IST

പൊലീസിനെ ആർ.ടി.ഐയിൽ നിന്ന് ഒഴിവാക്കി ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

s

ചെന്നൈ: തമിഴ്നാട്ടിൽ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയിൽ (ആർ.ടി.ഐ) നിന്നൊഴിവാക്കിയ ഉത്തരവ് പിൻവലിച്ച് ടി.വി.കെ സർക്കാർ. പ്രതിപക്ഷത്തിൽ നിന്നും വിവരാവകാശ പ്രവർത്തകരിൽ നിന്നും വ്യാപക വിമർശനമുയർന്നതിന് പിന്നാലെയാണിത്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഉത്തരവ് പുറത്തിറക്കിയത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് തമിഴ്നാട് ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഉത്തരവോടെ ഇനി മുതൽ ക്രമസമാധാനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കില്ലെന്നായിരുന്നു വിവരം. ജാതിവർഗീയ സംഘർഷങ്ങൾ, ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും നടപടികളും, പൊലീസ് കസ്റ്റഡിയിലെ മരണങ്ങൾ, പൊലീസ് പീഡനങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ, പൊലീസ് നടത്തിയ വെടിവെയ്പുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ, ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള തടങ്കലിൽ വെക്കലുമായി ബന്ധപ്പെട്ട ഫയലുകൾ, വിദ്യാർത്ഥികൾ, കർഷകർ, രാഷ്ട്രീയ പാർട്ടികൾ എന്നിവർ നടത്തുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, രാഷ്ട്രീയ പശ്ചാത്തലമുള്ളതോ സമരങ്ങളുമായി ബന്ധപ്പെട്ടതോയായ കേസുകൾ പിൻവലിക്കാൻ നൽകുന്ന അപേക്ഷകളും തീരുമാനങ്ങൾ തുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത്.


സുപ്രധാനമായ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലും അന്വേഷണങ്ങളിലും അനാവശ്യമായ തടസ്സങ്ങൾ ഒഴിവാക്കാനും രഹസ്യാത്മകത സൂക്ഷിക്കാനുമാണ് ഈ നടപടിയെന്നായിരുന്നു സർക്കാർ വിശദീകരണം. അതേസമയം മനുഷ്യാവകാശ ലംഘനങ്ങളിലും പൊലീസ് നടപടികളിലും സുതാര്യതയും ഉത്തരവാദിത്വവും ഇല്ലാതാക്കാൻ ഇത് കാരണമാകുമെന്ന് വിവരാവകാശ പ്രവർത്തകർ ചൂണ്ടികാണിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, TVK, TAMILNADU, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360