SignIn
Kerala Kaumudi Online
Tuesday, 29 September 2026 10.03 AM IST

വൈദ്യുതി വാങ്ങൽ: ഹർജി ഉടൻ പരിഗണിക്കണമെന്ന് കേരളം

a

ന്യൂഡൽഹി: മൂന്ന് കമ്പനികളുമായി ഒപ്പിട്ട ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുന:സ്ഥാപിക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണെന്നും അറിയിച്ചു.

2014ലാണ് ജാബുവ പവർ,ജിൻഡാൽ പവർ,ജിൻഡാൽ ഇന്ത്യ തെർമൽ പവർ കമ്പനികളുമായി സർക്കാർ കരാറിലൊപ്പിട്ടത്. പിന്നീടിത് നിയമക്കുരുക്കിലായി. കരാർ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കമ്പനികൾ സമർപ്പിച്ച ഹർജിയിൽ അപ്പലേറ്ര് ട്രൈബ്യൂണൽ അവർക്ക് അനുകൂലമായി വിധിച്ചു. കരാറുകൾ റദ്ദായതോടെ സർക്കാർ സുപ്രീകോടതിയെ സമീപിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC, LATESTNEWS, SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360