
ന്യൂഡൽഹി: 2000 രൂപയ്‌ക്ക് മേലുള്ള വാണിജ്യ യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം, ഇതിന് അടിസ്ഥാനമെന്തെന്ന് വിശദീകരിച്ച് കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണം. ഈടാക്കുന്നത് നികുതിയാണോ, അതോ,ഫീസാണോയെന്ന് വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. കേന്ദ്രസർക്കാരിനും ആർ.ബി.ഐയ്‌ക്കും നാഷണൽ പേയ്‌മെന്റ്സ് കോർപറേഷൻ ഒഫ് ഇന്ത്യയ്‌ക്കും (എൻ.പി.സി.ഐ) നോട്ടീസ് അയക്കാനും ഉത്തരവിട്ടു. അഭിഭാഷകനായ അൻജൻ ദത്ത സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |