
ന്യൂഡൽഹി: യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ വിവാദമുണ്ടാക്കുന്ന തട്ടിപ്പ് രാഷ്ട്രീയമാണ് രാഹുൽ ഗാന്ധിയുടേതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ദേശദ്രോഹികളെന്ന് വിളിച്ചതിന് മാപ്പു ചോദിക്കും വരെ രാഹുലിനെ ഫ്രോഡ് എന്നുവിളിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ എസ്.ഐ.ആർ നടപ്പിലാക്കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. ബി.ജെ.പിയിൽ ചേരാൻ ഗ്യാനേഷ് കുമാർ നിർബന്ധിച്ചെന്ന് വെളിപ്പെടുത്തിയ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ജിജി തോംസൺ അഴിമതി ആരോപണ വിധേയനാണ്. അദ്ദേഹത്തിന് വി.ഡി.സതീശൻ പുതിയ എന്തെങ്കിലും ഓഫർ നൽകിയതു കൊണ്ടാകും ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
ഇ.ഡി കേസിലെ ഷോൺ ജോർജിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാനാണ് ശ്രമം. ഇക്കാര്യത്തിൽ വി.മുരളീധരൻ വിശദീകരണം നൽകിക്കഴിഞ്ഞു. എന്നാൽ ക്രിമിനലുകൾ ആരെന്നറിഞ്ഞിട്ടും ഇ.ഡിയുടെ ആവശ്യപ്രകാരം സർക്കാർ എഫ്.ഐ.ആർ ഇടാത്തത് എന്തുകൊണ്ടാണെന്ന് പറയണം.ശബരിമലയിൽ തീർത്ഥാടകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കത്തിൽ മുഖ്യമന്ത്രി ഇടപെടണം. അടുത്തയാഴ്ച ബി.ജെ.പി സംഘം ശബരിമല സന്ദർശിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |