
ന്യൂഡൽഹി: ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് സുപ്രീംകോടതി ഉത്തരവിട്ടു. ത്രിഭാഷാ നയം ചോദ്യം ചെയ്‌ത ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. ഈ അദ്ധ്യയന വർഷം തന്നെ ആറാം ക്ലാസിലും പദ്ധതി നടപ്പാക്കാനാണ് സി.ബി.എസ്.ഇയുടെ തീരുമാനമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട് ചില സ്‌കൂളുകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥനെ നിയോഗിക്കണം. നാലാഴ്ചയ്‌ക്കകം സി.ബി.എസ്.ഇ സത്യവാങ്മൂലം സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |