
ന്യൂഡൽഹി: പിളർന്ന് മാറിയ ശേഷം അന്തരിച്ച മരുമകൻ അജിത് പവാർ രൂപീകരിച്ച എൻ.സി.പിയിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി എൻ.സി.പി (എസ്.പി) വിഭാഗം നേതാവ് ശരത് പവാർ. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന്റെ എൻ.സി.പിയുമായി ലയിക്കാനും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ ചേരാനും ചർച്ചകൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. മറ്റാരുമായും കൈകോർക്കില്ലെന്നും എൻ.സി.പി (എസ്.പി) ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും പവാർ പറഞ്ഞു. മുംബയിലെ 'സിൽവർ ഓക്ക്' വസതിയിൽ പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |