
ന്യൂഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന 97 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ തകരാറ് കണ്ടെത്തിയെന്ന് കമ്പനിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വെളിപ്പെടുത്തി. ഓട്ടോമേറ്റഡ് ഫ്ലൈറ്റ് സംവിധാനമുപയോഗിച്ചുള്ള പ്രത്യേക ലാൻഡിംഗ് സാഹചര്യത്തിൽ പ്രശ്‌നമായേക്കാമെന്നാണ് കണ്ടെത്തൽ. കോക്ക്പിറ്റ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൽ നിന്നാണ് പ്രശ്‌നം ഉടലെടുത്തത്. മുൻനിശ്ചയിച്ച ലാൻഡിംഗ് ശ്രമം നടക്കാതെ,വിമാന പാത മാറ്റുമ്പോഴാണ് പ്രശ്‌നമെന്നും ബോയിംഗ് വിശദീകരിക്കുന്നു. ഓട്ടോപൈലറ്റ് ഇല്ലാതെ പൈലറ്റുമാർക്ക് വിമാനം സ്വമേധയാ ലാൻഡു ചെയ്യാൻ തടസമില്ല. രാജ്യത്ത് എയർ ഇന്ത്യ എക്സ്‌പ്രസ്(53എണ്ണം), ആകാശാ എയർ(43 എണ്ണം) കമ്പനികൾ ഉപയോഗിക്കുന്ന ബോയിംഗ് 737 മാക്‌സ് വിമാനങ്ങളിലാണ് തകരാറ് കണ്ടെത്തിയത്. തകരാർ പരിഹരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടന്നുവരികയാണെന്ന് ബോയിംഗ് കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |