SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.24 AM IST

നടി രാകുൽ പ്രീത് സിംഗിന്റെ ഓഫീസിൽ റെയ്ഡ്

f

മുംബയ്: ബോളിവുഡ് താരം രാകുൽ പ്രീത് സിംഗ്, ഭർതൃ പിതാവും ചലച്ചിത്ര നിർമ്മാതാവുമായ വഷു ഭഗ്നാനി, പനോരമ സ്റ്റുഡിയോ എന്നിവരുമായി ബന്ധപ്പെട്ട മുംബയിലെ വിവിധ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഫണ്ട് ക്രമക്കേടിനെ തുടർന്നാണിത്. സിനിമാ നിർമ്മാണത്തിന്റെ മറവിൽ വിദേശത്തേയ്ക്ക് പണം കടത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. വാഷു ഭഗ്നാനിയുടെ മകനും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയെയാണ് രാകുലിന്റെ ഭർത്താവ്.

കഴിഞ്ഞവർഷം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രാകുലിന്റെ സഹോദരൻ അമൻ പ്രീത് സിംഗിനായി മുംബയ് പൊലീസ് അന്വേഷണം നടത്തിയിരുന്നു. 2025 ഡിസംബർ 19ന് 'ഈഗിൾ' ഫോഴ്സും വെസ്റ്റ് സോൺ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വില്പന നടത്തിയെന്നാരോപിച്ച് രണ്ട് വ്യവസായികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 43 ഗ്രാം കൊക്കെയ്നും 11.5 ഗ്രാം എംഡിഎംഎയും പിടിച്ചെടുക്കുകയും ചെയ്തു. ഈ രണ്ട് വിൽപനക്കാരിൽ നിന്ന് അമൻ അഞ്ച് തവണ മയക്കുമരുന്ന് വാങ്ങിയിട്ടുണ്ടെന്ന് സംശയിച്ചായിരുന്നു അന്വേഷണം നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360