SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.25 AM IST

വിദ്യാഭ്യാസത്തിലെ ആർ.എസ്.എസ് ഇടപെടൽ തടയണം, കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം

s

ന്യൂഡൽഹി: വൈസ് ചാൻസലർമാർ വഴിയും മറ്റും വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ ശ്രമം നടക്കുന്നുവെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ അത് ചെറുക്കണമെന്നും ഹൈക്കമാൻഡ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിലാണ് നി‌ർദ്ദേശം. വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ആർ‌.എസ്‌.എസ് അജണ്ട യുവമനസുകളെ മലിനമാക്കുന്നത് തടയണമെന്ന് യോഗം നിർദ്ദേശിച്ചെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

ഇതിനായി വിദ്യാഭ്യാസ വിദഗ്ദ്ധരുടെ മാർഗനിർദ്ദേശത്തോടെ സംസ്ഥാനതല സെമിനാറുകൾ നടത്തും. ഈ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി, ഒരു മാസത്തിനുള്ളിൽ, പരിഷ്കാരങ്ങൾ ഉറപ്പാക്കുന്നതിനും മാതൃകാ സംസ്ഥാനങ്ങളാകുന്നതിനും ആവശ്യമായ സമഗ്ര പ്രവർത്തന പദ്ധതി മുഖ്യമന്ത്രിമാർ തയ്യാറാക്കും. തുടർന്ന് വിദഗ്‌ദ്ധരെ പങ്കെടുപ്പിച്ച് ദേശീയ തലത്തിൽ സെമിനാർ നടത്തും. വൈസ് ചാൻസലർമാർ വഴി ആർ‌.എസ്‌.എസ് അജണ്ട നടപ്പാക്കുന്നത് തടയാനുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രിമാർ സെമിനാറിൽ അവതരിപ്പിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും പങ്കെടുത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുകു, തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിഎ.ഐ.സി.സി നേതാക്കളായ കെ.സി. വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി, രൺദീപ് സുർജെവാല, ദീപാദാസ് മുൻഷി, തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATESTNEWS, CONGRESS, RSS AGENDA, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360