SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.06 AM IST

 സ്‌മൃതി ഇറാനിയും വരുൺ ഗാന്ധിയും യു.പിയിൽ എട്ട് രാജ്യസഭാ സീറ്റ് പിടിക്കാൻ ബി.ജെ.പി

d

ന്യൂഡൽഹി: ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സ്‌മൃതി ഇറാനിയെ ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്കെത്തിക്കാൻ നീക്കം. ജനറൽ സെക്രട്ടറി ഹരീഷ് ദ്വിവേദി, മേനകാ ഗാന്ധിയുടെ മകൻ വരുൺ ഗാന്ധി, സഞ്ജീവ് ബലിയാൻ എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. യു.പിയിൽ ഒഴിവുവരുന്ന 10 സീറ്റിലേക്ക് ഒക്ടോബർ 16 നാണ് തിരഞ്ഞെടുപ്പ്.

ഏഴ് സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വിജയമുറപ്പാണ്. ബാക്കി മൂന്നിലൊന്ന് സീറ്റിൽ സമാജ്‌വാദി പാർട്ടിയുമായി മത്സരമുണ്ടായേക്കാം.

സമാജ്‌വാദി പാർട്ടിക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിക്കാനുള്ള അംഗബലമാണുള്ളത്. പാർട്ടി മുതിർന്ന നേതാവ് രാം ഗോപാൽ യാദവ്, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ, സലിം ഇഖ്ബാൽ തുടങ്ങിയവരെ പരിഗണിക്കുന്നുണ്ട്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് കാലാവധി പൂർത്തിയാകുന്ന കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് വീണ്ടും അവസരം നൽകിയേക്കും. ബി.എൽ. വർമ്മ, നീരജ് ശേഖർ, ഗീത ശാക്യ തുടങ്ങി കാലാവധി അവസാനിക്കുന്നവരെയും നിലനിറുത്തിയേക്കും. ഒ.ബി.സി മോർച്ച പ്രസിഡന്റ് പ്രകാശ് പാൽ, ജാട്ട് നേതാവും മുൻ എം.പിയുമായ സത്യപാൽ സിംഗ് എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്.

വോട്ടുകൾ

തിരികെയെത്തിക്കുക ലക്ഷ്യം

 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട യാദവ് ഇതര ഒ.ബി.സി വോട്ടുകൾ തിരികെയെത്തിക്കാനും യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിദ്ധ്യം നൽകാനുമാണ് ബി.ജെ.പിയുടെ ലക്ഷ്യം

 403 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് നിലവിൽ 255 എം.എൽ.എമാരുള്ളതിനാൽ ഏഴ് സീറ്റിൽ ജയിക്കാം ( 37 ഒന്നാം മുൻഗണന വോട്ടുകൾ പ്രകാരം).

 സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ എട്ടാം സീറ്റും ബി.ജെ.പി കൈക്കലാക്കിയേക്കാം

 101 എം.എൽ.എമാരുള്ള എസ്.പിക്ക് രണ്ട് സീറ്റ് നേടാം. മൂന്നാം സീറ്റിൽ രണ്ട് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണ ലഭിച്ചാലും എട്ട് സീറ്റിന്റെ കുറവുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360